വൈക്കം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെനട റോഡിൽ ചക്രസ്തംഭന സമരം നടത്തി. പൊലീസ് ഇടപെട്ട് സമരക്കാരെ മാറ്റി ഗതാഗതത്തിന് വഴി തുറന്നു. ഇരുചക്രവാഹനങ്ങൾ റോഡിൽ നിരത്തിയാണ് സമരം നടത്തിയത്. പ്രസിഡന്റ് പി. കെ. ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. കെ. കെ. കൃഷ്ണകുമാർ, ജോർജ്കുട്ടി ഷാജി, വർഗ്ഗീസ് പുത്തൻചിറ, അനൂപ് ചിന്നപ്പൻ, ജോൺ പാലച്ചുവട്, മോനു ഹരിദാസ്, പി. വി. പ്രസാദ്, മോഹൻ ഡി. ബാബു, എ. സനീഷ് കുമാർ, ബി. അനിൽകുമാർ, വി. ടി. ജെയിംസ്, അബ്ദുൾ സലാം റാവൂത്തർ, നവാസ്, എസ്. ജയപ്രകാശ്, എം. ആർ. ഷാജി എന്നിവർ നേതൃത്വം നൽകി.