പാലാ: പൂവരണി മാമ്പഴക്കലുങ്ക് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സാമൂഹ്യവിരുദ്ധർ കഴിഞ്ഞ ദിവസം തകർത്തതായി പരാതി. ജലവിതരണം നിയന്ത്രിക്കുന്ന വാൽവുകളാണ് തകർത്തത്. വാൽവുകൾ തകരാറിലായതോടെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു. മുമ്പും ഇത്തരത്തിൽ വാൽവുകൾ തകരാറിലാക്കിയിരുന്നു. അന്ന് പഞ്ചായത്ത് ഇടപെട്ട് പുനസ്ഥാപിക്കുകയാണ് ചെയ്തത്. കുടിവെള്ള വിതരണ പൈപ്പുകൾ തകർത്ത സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭരണസമിതി ഭാരവാഹികൾ പറഞ്ഞു