vakathanm

വാകത്താനം: ഗ്രാമപഞ്ചായത്തും അഭയം ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. സ്റ്റാൻഡിൽ വന്നു പോകുന്ന യാത്രക്കാർക്ക് കൈ കഴുകാൻ വാഷ് ബേസനും ഹാൻഡ് വാഷും സ്ഥാപിച്ചു. അഭയം ചാരിറ്റബിൾ സൊസൈറ്റി പുതുപ്പള്ളി ഏരിയാ പ്രസിഡന്റ് രാജീവ് ജോൺ, പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സിബി എബ്രഹാം, ജി. ശ്രീകുമാർ, അഭയം പ്രവർത്തകർ സാബു മരങ്ങാട്, ഇ.ഡി. മോഹനൻ എന്നിവർ നേതൃത്വം നൽകി.