കോട്ടയം: ആളെ കൂട്ടരുതെന്നു സർക്കാർ നിർദേശിക്കുമ്പോൾ, മുട്ടിയുരുമ്മി വരാന്തയിൽ പരമാവധി ആളുകളെ തിക്കി നിറച്ച് കോട്ടയം ആർ.ടി ഓഫിസ്. കളക്‌ടറേറ്റിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫിസിലാണ് ഇന്നലെയും സാധാരണ പോലെ തിരക്ക് അനുഭവപ്പെട്ടത്.
ആർ.ടി.ഓഫിസിലെ ജീവനക്കാർ മാസ്‌കും, ഹാൻഡ് സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെങ്കിലും ഓഫിസിലെത്തുന്നവരിൽ പലരും ഇതൊന്നും ഉപയോഗിക്കുന്നില്ലെന്നാണ് കണ്ടെത്തുന്നത്. ലൈസൻസ് ടെസ്റ്റും, ഫിറ്റ്നസ് ടെസ്റ്റുകളും അടക്കമുള്ളവ മോട്ടോർ വാഹന വകുപ്പ് നിറുത്തി വച്ചിട്ടുണ്ട്. എന്നാൽ, ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ആളുകളെ നിയന്ത്രിക്കാൻ നിലവിൽ സംവിധാനം ഒന്നും ഏർപ്പെടുത്തിയിട്ടില്ല.