ചങ്ങനാശേരി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി തെങ്ങണ ഗുഡ്‌ഷെപ്പേഡ് സ്‌കൂളിൽ സ്‌കൂൾ അറ്റ് ഹോം പരിപാടി ആരംഭിച്ചു. ആപ്പ് വഴി പ്ലസ് ടു വിദ്യാർത്ഥികളുടെ പഠനം ക്രമീകരിക്കും. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂൾ സോഫ്റ്റ്‌വെയറായ എൻടാബ് ഉപയോഗിച്ച് പാഠങ്ങളും അസൈൻമെന്റ്‌സും നൽകും. വ്യക്തിശുദ്ധി, സ്വഭാവശുദ്ധി, പൗരബോധം, മൗലിക കടമകൾ, മൂല്യബോധം എന്നിവയെക്കുറിച്ചും ക്ലാസുകളും, വീഡിയോകളും എത്തിക്കും. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും വിദ്യാർതഥികൾക്ക് ലഭ്യമാക്കും. മാനേജർ ഡോ. റൂബിൾ രാജ്, പ്രിൻസിപ്പൽ ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ വി.എം. സൂരജ്, പി.ആർ.ഒ സിജോ ഫ്രാൻസിസ്, യൂണിറ്റ് ഹെഡ്‌സ് എന്നിവർ നേതൃത്വം നൽകും.