mathew

ചങ്ങനാശേരി: സ്‌കൂട്ടർ ഇടിച്ച് റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ കാനം തകടിയേൽ മാത്യു വർഗീസ് (ബെന്നി, 56) മരിച്ചു. വാഴൂർ ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലേയ്ക്ക് റോഡരികിലൂടെ നടന്നു പോകുമ്പോൾ പിന്നിൽ നിന്നെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരായ വൃന്ദ ജോസഫ് (23), ജോസഫ് ചാക്കോ (29) എന്നിവരെ പരിക്കുകളോടെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ഇടിയേറ്റ് റോഡിലേക്ക് തെറിച്ചു വീണ മാത്യുവിനെ ഉടൻ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെ മരിക്കുകയായിരുന്നു. സംസ്‌കാരം നാളെ 2 ന് കാനം സെന്റ് ജെയിംസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ വർഗീസ് കുന്നം പുല്ലംപള്ളിൽ കുടുംബാംഗമാണ്. മക്കൾ : അഭിഷേക്, രേഷ്മ.