nidhi-samaharanam

വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിൽ ഏപ്രിൽ 21ന് തുടങ്ങുന്ന പത്താമുദയ ഉത്സവത്തിന്റെ നടത്തിപ്പിനുവേണ്ടിയുള്ള നിധിസമാഹരണം അഡ്വ. എസ്. ഉണ്ണികൃഷ്ണൻ കാലാക്കൽ ഉദ്ഘാടനം ചെയ്തു.
വൈക്കം ക്ഷേത്രത്തിലെ ഹെഡ് അക്കൗണ്ടന്റ് അശോകൻ പിഷാരടി തുക ഏ​റ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ് കെ.എസ്. ചന്ദ്രൻ മൂശാറയിൽ, സെക്രട്ടറി മുരളി പുല്ലവേലി, സുധാകരൻ കാലാക്കൽ, കെ.കെ. വിജയപ്പൻ, രാജേഷ്, മോഹൻ, ശരത്ത് കുമാർ, ഗോപകുമാർ, കെ.വി. പവിത്രൻ, വിനോദ് തുണ്ടത്തറ എന്നിവർ പങ്കെടുത്തു.