വൈക്കം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ബ്രേക്ക് ദി ചെയിൻ" പരിപാടിയുടെ ഭാഗമായി നഗരസഭ തുടങ്ങിയ ഹാൻഡ് വാഷ് കോർണർ ബോട്ട് ജെട്ടിയിൽ സത്യാഗ്രഹ സ്മാരക ഹാളിനു മുന്നിൽ ചെയർമാൻ ബിജു വി. കണ്ണേഴൻ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു, സെക്രട്ടറി രമ്യ കൃഷ്ണൻ, കൗൺസിലർമാരായ എൻ. അനിൽ ബിശ്വാസ്, സിന്ധു സജീവൻ, എ. സി. മണിയമ്മ, മോഹനകുമാരി, സുമ കുസുമൻ, സൗദാമിനി, ഷിബി സന്തോഷ് എന്നിവർ പങ്കെടുത്തു. ഇവിടെ പൊതുജനങ്ങൾക്ക് 24 മണിക്കൂറും സോപ്പുപയോഗിച്ച് കൈകഴുകാനുള്ള സൗകര്യമുണ്ട്.