ചങ്ങനാശേരി: ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് വിവിധ ഉപഭോക്തൃ സംഘടനയുടെ ആഭിമുഖ്യത്തിൽ കൊറോണ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾക്കെതിരെ ബോധവത്കരണം നടത്താൻ കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി തീരുമാനിച്ചു. അടുത്ത അദ്ധ്യയന വർഷം മുതൽ സ്‌കൂൾ-കോളേജ് തലങ്ങളിൽ ബോധവത്കരണം നടത്തും. രജിസ്‌ട്രേഷനില്ലാത്ത പായ്ക്കറ്റ് ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡോ. റൂബിൾരാജ് യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. വിമൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോസുകുട്ടി നെടുമുടി, അഡ്വ. റോയി തോമസ്, ഡോ. ബിജു മാത്യു, പി.എസ്. റഹിം, പി.എസ്. ശശിധരൻ, മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.