ചങ്ങനാശേരി: ഒഴുക്കു നിലച്ച പൊട്ടശേരി-ഇരൂപ്പാ തോട് കണ്ടാൽ 'മാലിന്യനിക്ഷേപകേന്ദ്രമാണെന്ന്" ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല ! കാരണം മാലിന്യമല്ലാതെ മറ്റൊന്നും ഇന്നീ തോട്ടിൽ കാണാൻ പറ്റില്ല. ഇരൂപ്പാ പാലത്തിനു സമീപം വൻ തോതിലാണ് മാലിന്യങ്ങൾ വന്നടിഞ്ഞു കിടക്കുന്നത്. മാലിന്യങ്ങൾ കെട്ടിക്കിടന്ന് ചീഞ്ഞഴുകുന്നത് പകർച്ച വ്യാധിയ്ക്ക് കാരണമാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. തോടിന് ഇരു വശങ്ങളിലുമായി നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. വെള്ളം മലിനപ്പെട്ടു കിടക്കുന്നത് സമീപ വീടുകളിലെ കുടിവെള്ള സ്രോതസുകളും മലിനപ്പെടുത്തമെന്നും നാട്ടുകാർ പറയുന്നു. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.