പാലാ : 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയുടെ ഭാഗമായി മാണി.സി.കാപ്പൻ എം.എൽ.എയുടെ വസതിയിൽ സാനിറ്റൈസർ സ്ഥാപിച്ചു. കൊറോണയ്‌ക്കെതിരെ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ സാദ്ധ്യമായ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നുണ്ട്. ജനങ്ങൾകൂടി സഹകരിച്ചാൽ മാത്രമേ പൂർണമായും ഇവയെ തടയാൻ സാധിക്കുകയുള്ളൂ. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു.സി.മാത്യു, ആർ.എം.ഒ ഡോ.അനീഷ് ഭദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അശോക് കുമാർ പി.വി, ടി.വി.ജോർജ്, എം.പി.കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പകുളം തുടങ്ങിയവർ പങ്കെടുത്തു.