പാലാ : അടിസ്ഥാനമേഖലയ്ക്ക് മുൻതൂക്കം നൽകി ളാലം ബ്ലോക്ക് പഞ്ചായത്തിന് 23,75,37,000 രൂപയുടെ ബഡ്ജറ്റ്.

പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 2018-19 വർഷത്തെ മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി സ്വരാജ് ട്രോഫിക്കൊപ്പം ലഭിക്കുന്ന 15 ലക്ഷം രൂപ പൂർണമായും ക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. കിഡ്‌നി രോഗികൾക്ക് ഡയാലിസിസിനായി 7 ലക്ഷം വകയിരുത്തി. കേൾവി ശക്തി കുറഞ്ഞവർക്ക് ശ്രവണസഹായി നൽകുന്നതിന് 3.5 ലക്ഷം രൂപയും, ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടറിനായി 5.25 ലക്ഷവും, മേട്ടോറൈസ്ഡ് വീൽച്ചെയറിന് 2 ലക്ഷവും നീക്കിവച്ചു.

ബഡ്ജറ്റിലെ മറ്ര് പ്രഖ്യാപനങ്ങൾ
പി.എം.എ.വൈ പദ്ധതി പ്രകാരം 200 വീടുകൾ : 8 കോടി

പാലിയേറ്റീവ് കെയർ പദ്ധതിക്ക് : 10 ലക്ഷം

തരിശുരഹിത ബ്ലോക്ക് പദ്ധതിക്ക് : 5 ലക്ഷം

പച്ചക്കറികൃഷി വ്യാപനത്തിന് : 5 ലക്ഷം

ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹനം : 5

പഠനമുറി നിർമ്മാണത്തിന് : 8 ലക്ഷം

ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് : 2.6 ലക്ഷം

ലൈഫ് ഭവനനിർമ്മാണപദ്ധതി : 61 ലക്ഷം

കാലിത്തീറ്റ സബ്‌സിഡി, പാൽ ഇൻസെന്റീവ് : 6 ലക്ഷം

കോളനികളുടെ സമഗ്രവികസനം : 26 ലക്ഷം

കോൺകേവ് മിറർ സ്ഥാപിക്കൽ : 2 ലക്ഷം

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം നവീകരണം : 25 ലക്ഷം

കുടിവെളള പദ്ധതി : 24 ലക്ഷം

ജലസേചന /സംരക്ഷണ പദ്ധതി : 17.5 ലക്ഷം

റോഡ് നിർമ്മാണ പദ്ധതി : 15 ലക്ഷം

സ്‌കൂളുകളുടെ നവീകരണം : 19 ലക്ഷം
ടോയ്‌ലെറ്റ് നിർമിക്കുന്നതിന് : 15.16 ലക്ഷം

ഇൻഫർമേഷൻ ഹബ്ബാക്കും

ലക്ഷംരൂപ, പി.എസ്.സി ഉൾപ്പടെയുളള മത്സര പരീക്ഷകളിൽ വിജയിക്കുന്നതിനുതകുംവിധം യുവാക്കൾക്കായി പുസ്തകങ്ങൾ, ആനുകാലികങ്ങൾ, ചോദ്യ ബാങ്ക് എന്നിവയുടെ വിപുലമായ രേഖരം ബ്ലോക്ക് കോമ്പൗണ്ടിൽ ഒരുക്കും.
കൂടാതെ സൗജന്യ ഇന്റർനെറ്റ്, സിറ്റിസൺ ഇൻഫർമേഷൻ സെന്ററിന്റെ സൗകര്യം എന്നിവ ഏർപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിനെ ഇൻഫർമേഷൻ ഹബ്ബാക്കി മാറ്റും.