കൂരാലി : എലിക്കുളത്തെ കർഷകകൂട്ടായ്മയുടെ കൂരാലി നാട്ടുചന്തയിൽ ഇന്നലെ നാട്ടുകാർക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. ഡോ.സിബി കുര്യാക്കോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ചൊവ്വാഴ്ചകളിൽ നടത്താറുള്ള നാട്ടുചന്തയുടെ പ്രവർത്തനം കൊറോണാ സുരക്ഷാഭാഗമായി നിറുത്തിവച്ചിരിക്കുകയാണ്.