കോട്ടയം: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കൂപ്പ് കുത്തിയപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടിയ കേന്ദ്ര സർക്കാർ നടപടി പകൽകൊള്ളയാണെന്ന് എൻ.സി.പി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.കെ ആനന്ദക്കുട്ടൻ പ്രസ്താവിച്ചു. പുര കത്തുമ്പോൾ വീടിന്റെ കഴുക്കോൽ ഊരി വിൽക്കുന്നത് പോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.