പൊൻകുന്നം : കുന്നുംഭാഗം ഗവ.ഹൈസ്‌കൂളിന് സമീപം മാലിന്യം തള്ളി. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന ദിവസങ്ങളിലാണ് മാലിന്യം തള്ളിയത്. വിദേശ കമ്പനികളുടെ ബ്രാൻഡ് നെയിമുള്ളതും,വിദേശത്ത് നിന്ന് ഷോപ്പിഗ് നടത്തിയ സ്ഥാപനങ്ങളുടെ കവറുകളും മാലിന്യത്തിന്റെ കൂടെയുണ്ട്. മാംസാവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കൊറോണയ്ക്കെതിരെ അതീവ സുരക്ഷയോടെ സംസ്ഥാനമൊട്ടാകെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ സ്‌കൂൾ പരിസരത്ത് മാലിന്യം നിക്ഷേപിച്ചതിനെതിരെ സ്‌കൂൾ അധികൃതർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.