പൊൻകുന്നം : ഇളങ്ങുളം സർവീസ് സഹകരണ ബാങ്കിനെതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ ബാങ്കിനെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ബാങ്ക് കെട്ടിടം ജപ്തി ചെയ്യാനുള്ള പാലാ സബ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. എന്നാൽ ജപ്തി നടക്കും എന്ന നിലയിൽ വരുന്ന പ്രചരണങ്ങൾ തെറ്റാണ്. ജനങ്ങൾക്കിടയിൽ ബാങ്കിന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചരണങ്ങളിൽ സഹകാരികൾ വഞ്ചിതരാകരുതെന്ന് ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ പറഞ്ഞു. നിലവിൽ ബാങ്ക് മെച്ചപ്പെട്ട നിലയിലാണ് പ്രവർത്തിക്കുന്നത്. 26 കോടി രൂപ നിക്ഷേപവും വിവിധ ഇനങ്ങളിലായി 15 കോടി വായ്പയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എം.ജി.സിൽവിമോൾ, ഭരണ സമിതിയംഗങ്ങളായ രാജൻ ആരംപുളിയ്ക്കൽ, സി.എസ് .നാരായണൻ ചെട്ടിയാർ, സെക്രട്ടറി എം.പി.സജിത എന്നിവർ പങ്കെടുത്തു.