കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 87 പേരിൽ 83 പേരിലും ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൊറോണയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങൾ കണ്ടെത്തിയ നാലു പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എങ്കിലും ഇവർ എല്ലാവരും ഏപ്രിൽ അഞ്ചുവരെ ഹോം ക്വാറന്റയിനിൽ തുടരും.
കൊറോണ ബാധിത മേഖലകളിൽനിന്നെത്തിയ 77 പേർക്കുകൂടി ഇന്നലെ ജില്ലയിൽ ഹോം ക്വാറന്റയിൻ നിർദേശിച്ചു. ഇവരിൽ ഒരാൾ രോഗം സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലാണ്.