അടിമാലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദ ചെയിൻ പരിപാടി ഹൈറേഞ്ച് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.അടിമാലി പ്രൈവറ്റ് സ്റ്റാൻഡിലും ,എസ്.ബി.ഐ ഓഫീസിന് മുന്നിലുമായിരുന്നു നടത്തിയത് .ദേവികുളം പി.എച്ച്.സി.ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ബി.ദിനേശൻ ഉദ്ഘാടനം ചെയ്തു. കൈ കഴുകുന്നതിന്റെ രീതികളെക്കുറിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എൻ ബാലകൃഷണൻ വിശദീകരിച്ചു. പ്രൈവറ്റ് സ്റ്റാൻഡിൽ എത്തുന്ന മുഴുവൻ ആളുകൾക്കും കൈ കഴുകാൻ ഹാന്റ് വാഷും, വാഷ് ബെസിൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. ക്ലബ്ബ് പ്രസിഡന്റ് മുരളി ശ്രീകൃഷ്ണ ,സെക്രട്ടറി സുനിൽ പാൽക്കോ, പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജൻ ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം ബേബി, ജനമൈതി പോലിസ് എസ്.ഐ കെ. ഡി. മണിയൻ .എന്നിവർ പങ്കെടുത്തു. അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പോലീസ് കാന്റീൻ ,ഓട്ടോ സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ കൈ കഴുകന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്