കാഞ്ഞിരപ്പളളി : ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പളളി ഡിവിഷനിൽ വിവിധ കോളനി പ്രദേശങ്ങളിലായി 5 കുടിവെള്ളപദ്ധതികൾക്ക് 43 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ 250 ഓളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും അദ്ദേഹം അറിയിച്ചു.
വടവൻകുളം കോളനി കുടിവെള്ളപദ്ധതി : 5.5 ലക്ഷം
നെടുമല കോളനി കുടിവെള്ള പദ്ധതി : 10.5 ലക്ഷം
പതാലിപ്ലാവ് കോളനി കുടിവെള്ള പദ്ധതി : 9.5 ലക്ഷം
വേഴമ്പത്തോട്ടം കുടിവെള്ള പദ്ധതി : 9.5 ലക്ഷം
പ്ലാന്തറ കുടിവെള്ള പദ്ധതി : 8 ലക്ഷം