ചങ്ങനാശേരി: കൊറോണയുടെ പശ്ചാത്തലത്തിൽ വ്യാപാര മേഖല സ്തംഭിച്ച സാഹചര്യത്തിൽ വ്യാപാരികൾക്ക് വാടകയിൽ ഇളവു നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് മുൻസിപ്പാലിറ്റി വകയോ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലോ ഉള്ള കെട്ടിടങ്ങളിലാണ് ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ ദുരിത കാലത്തും സ്വകാര്യ പണമിടപാടുകാർ വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാർ വ്യാപാരികളുമായി സഹകരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ജോജി ജോസഫ്, പ്രസിഡന്റ് ജി. സുരേഷ് ബാബു എന്നിവർ അറിയിച്ചു.