വൈക്കം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ, ബോട്ടുജെട്ടി, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച 'ബ്രേക് ദ ചെയ്ൻ" ബോധവത്കരണ കാമ്പയിൻ ചെയർമാൻ ബിജു വി. കണ്ണേഴത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വൈ.ജെ. സുനിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ് ഐ, ഷാനാമോൾ പി.വി, സന്ധ്യ ശിവൻ എന്നിവർ നേതൃത്വം നൽകി. പൊതുസ്ഥലങ്ങളിൽ ബോധവത്കരണ പോസ്റ്ററുകളും സ്ഥാപിച്ചു.