hsptl

ചങ്ങനാശേരി: പെരുന്നയിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചതോടെ ചങ്ങനാശേരി മൃഗാശുപത്രി 'മോഡേണാ"യാി. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നിയോജകമണ്ഡല പരിധിയിലുള്ള മൃഗാശുപ്രതികളിൽ ശസ്ത്രക്രിയക്ക് സൗകര്യമുള്ളത് ഇവിടെ മാത്രമാണ്. കാഷ്വാലിറ്റി മാതൃകയിൽ അപകടത്തിൽപെട്ട മൃഗങ്ങളുടെ ചികിത്സയ്ക്കായി 24 മണിക്കൂർ സേവനം ലഭ്യമാണ്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ കരാറടിസ്ഥാനത്തിൽ ഡോക്ടറെയും സഹായിയെയും നിയമിച്ചിട്ടുണ്ട്. പത്തനംതിട്ട , ആലപ്പുഴ ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ കൂടുതൽ ആളുകൾ ആശുപത്രിയിലേക്ക് ദിനംപ്രതി എത്തുന്നുണ്ട്. ആശുപത്രിയിൽ എത്തുന്നവർക്കു ബോധവത്കരണത്തിനായി 'ടച്ച് സ്‌ക്രീൻ" ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കാനുള്ള തയാറെടുപ്പുകളും പുരോഗമിക്കുന്നുണ്ട്.

 പുത്തൻ സൗകര്യങ്ങൾ

 രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ

 രണ്ട് ഡോക്ടർമാരുടെ മുറികൾ

 ലാബ്, ഫാർമസി, സ്റ്റോർ, കമ്പ്യൂട്ടർ റൂം

 രോഗനിർണയ സൗകര്യം

 ശസ്ത്രക്രിയയ്ക്ക് മുൻപായുള്ള ഒരുക്ക മുറി, വിശ്രമമുറി

 ഇ.സി.ജി , ലാബ് പരിശോധനകൾ

 മൃഗങ്ങൾക്ക് കൃത്രിമ ബീജസങ്കലനത്തിനുള്ള സൗകര്യം