ചങ്ങനാശേരി: 'ബ്രേക്ക് ദ ചെയിൻ കാമ്പയി"ന്റെ ഭാഗമായി വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ടോംസ് പൈപ്പിന്റെയും നേതൃത്വത്തിൽ വെരൂർ സെന്റ് ജോസഫ് പള്ളിയ്ക്ക് സമീപം ഹാൻഡ് വാഷിംഗ് പോയിന്റ് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. തോമസ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് പള്ളി വികാരി ഫാ. ടോം പുത്തൻകുളം, ടോംസ് പൈപ്പ് എം.ഡി. ടോമി സി. വാടയിൽ, കെ.ജെ. തോമസ്, സണ്ണി ചങ്ങങ്കേരിൽ തുടങ്ങിയവർ പങ്കെടുത്തു.