kob-kuriyan



തലയോലപ്പറമ്പ്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ടാങ്കർ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തലയോലപ്പറമ്പ് പുളിന്താനത്ത് കുര്യൻ എസ്തപ്പാൻ(62)ആണ് മരിച്ചത്. കഴിഞ്ഞ12ന് വൈകിട്ട് 7ന് തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷനിലാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത് നിന്നും എറണാകുളത്തേക്ക് ലോഡുമായി പോകുകയായിരുന്ന ടാങ്കർലോറി റോഡ് മുറിച്ച് കടക്കുന്ന കുര്യനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന് ഇന്നലെ രാവിലെ 7 മണിയോടെ മരിച്ചു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.ഭാര്യ: പരേതയായ ഫിലോമിന. മക്കൾ സ്മിത, സീന, സിനി. മരുമക്കൾ ജോജോ,സിജോ, ജോണി. സംസ്‌ക്കാരം ഇന്ന് 9.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയിൽ.