കോട്ടയം: കൊറോണയെ തുടർന്ന് കച്ചവട സ്ഥാപനങ്ങൾ നിശ്ചലമായ സാഹചര്യത്തിൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുന്നതിന് വ്യാപാരികൾക്ക് സാവകാശം അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി സർക്കാരിനോടാവശ്യപ്പെട്ടു. മാർച്ച് മാസം അടയ്‌ക്കേണ്ട ലൈസൻസ് ഫീ, കെട്ടിട നികുതി, തൊഴിൽ നികുതി, വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവ അടയ്ക്കുന്നതിനും സാവകാശം നൽകണം. എല്ലാ വിഭാഗം ബാങ്ക് വായ്പകൾക്കും മോറട്ടോറിയം അനുവദിക്കണം. മൈക്രോ ഫിനാൻസ് തിരിച്ചടവുകൾക്കും സാവകാശം നൽകണം. ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ച് സാമൂഹ്യ വ്യാപനത്തിനുളള സാദ്ധ്യത അടയ്ക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.