തലനാട് : ജില്ലയിൽ ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്ന തലനാട് പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് എത് വേനലിലും കുടിവെള്ളം നൽകിയിരുന്ന ചെമ്മലത്തു കുളത്തിന് പുനർജീവൻ. പഞ്ചായത്ത് അധികാരികളുടെ അവഗണന മൂലം കുളം നാശത്തിന്റെ വക്കിലാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വാർഡംഗം ഏ.കെ.വിനോജിന്റെ നേതൃത്വത്തിലാണ് കുളം വൃത്തിയാക്കിയത്. ഇരുപത് അടി ചുറ്റളവും താഴ്ചയുമുള്ളതാണ് കുളം.