കൂരാലി : ഇളങ്ങുളം സർവീസ് സഹകരണ ബാങ്കിൽ കുടുംബശ്രീകൾക്കുള്ള വായ്പാ പദ്ധതി തുടങ്ങി. ഒരു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. മല്ലികശേരി ദർശന കുടുംബശ്രീ കൺവീനർ സുനിത കെ.ശശി ആദ്യവായ്പ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി. സെക്രട്ടറി എം.പി.സജിത പങ്കെടുത്തു. കൊറോണ മുൻകരുതൽ ഭാഗമായി ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.