ഈരാറ്റുപേട്ട : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജെ.സി.ഐയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ സാനിറ്റൈസറുകൾ സ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ, ബാങ്കുകൾ, എ.ടി.എമ്മുകൾ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, പോസ്റ്റ് ഓഫീസുകൾ, കോടതി തുടങ്ങിയ സ്ഥലങ്ങളിൽ സാനിറ്റൈസറുകളും ഉപയയോഗിക്കേണ്ട രീതികളും പ്രദർശിപ്പിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നഗരസഭാധ്യക്ഷൻ വി.എം.സിറാജ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് സുനീഷ് ജോർജ് തടിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.ഒ വി.എസ്.തിലകൻ, എസ്.ഐ എം.എച്ച് അനുരാജ്, പി.ജെ.തോമസ് പ്ലാത്തോട്ടം, ബിനു ഇടയാടിയിൽ, ബിനോയി ചന്ദ്രൻകുന്നേൽ, ടോം മനയ്ക്കൽ, ജി.രാധാകൃഷ്ണൻ നായർ, റോയി കദളിയിൽ, ഒ.വി.ജോസഫ്, ഉണ്ണി വരയാത്തുകരോട്ട് തുടങ്ങിയവർ സംബന്ധിച്ചു.