ഈരാറ്റുപേട്ട : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഈരാറ്റുപേട്ട ബ്രാഞ്ചിലെ ജനറേറ്റിന് തീപിടിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ഉണർന്ന് പ്രവർത്തിച്ചതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. പ്രദേശത്ത് വൈദ്യുതിമുടക്കമായതിനാൽ രാവിലെ മുതൽ ജനറേറ്റർ പ്രവർത്തിച്ചിരുന്നു. അമിതമായി ലോഡ് പ്രവർത്തിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.