മേലുകാവ് : സംസ്ഥാനത്ത് ആദ്യമായി ഒരു കുടുംബത്തിന് ഒരു ഫയൽ പദ്ധതി ആരംഭിച്ച് മേലുകാവ് പഞ്ചായത്ത് ബഡ്ജറ്റ്. പ്രസിഡന്റ് നിഷാ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ്.പ്രസിഡന്റ് ജെറ്റോ ജോസാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. എല്ലാ കുടുംബങ്ങൾക്കും പഞ്ചായത്ത് കാർഡ് നൽകുന്നതിന് തുക വകയിരുത്തി. ഒരു കുടുംബം ഫയൽ പദ്ധതിയുടെ ഭാഗമായി കുടുംബത്തെ കുറിച്ചുള്ള എല്ലാ രേഖകളും ഫയലിൽ രേഖപ്പെടുത്തും. പഞ്ചായത്തിൽ നിന്ന് സർട്ടിഫിക്കറ്റുകളും മറ്റ് ആനുകൂല്യങ്ങൾക്കും വരുമ്പോൾ രേഖകൾ ഒന്നും ആവശ്യപ്പെടാതെ അപേക്ഷയിന്മേൽ ഉടൻ ആനുകൂല്യം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മേലുകാവ് മറ്റത്തുള്ള പഞ്ചായത്ത് സ്റ്റേഡിയത്തിന് ചേർന്ന് ടേക് എബ്രേക്ക് വിശ്രമകേന്ദ്രം നടപ്പിലാക്കും. വിവിധ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി ഒരു കോടി യും, തൊഴിലുറപ്പ് പദ്ധതികൾക്കായി ഒരു കോടി 25 ലക്ഷവും, കാർഷിക-മൃഗസംരക്ഷണ മേഖലക്കായി 18 ലക്ഷവും , വനിതാ ക്ഷേമപദ്ധതിക്ക് 15 ലക്ഷവും വകയിരുത്തി.
മറ്റ് പ്രഖ്യാപനങ്ങൾ
ലൈഫ് ഭവനനിർമ്മാണ പദ്ധതി : 26 ലക്ഷം
തെരുവ് വിളക്കുകൾക്കായി : 12 ലക്ഷം
ശുചിത്വ മാലിന്യസംസ്കരണം : 20 ലക്ഷം
ദുരന്തനിവാരണ പ്രവർത്തനം : 4 ലക്ഷം