പെകൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 2020-21 വർഷത്തേക്ക് 42 കോടി 91 ലക്ഷം രൂപയുടെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാർ അവതരിപ്പിച്ചു. പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ അദ്ധ്യക്ഷയായി. പശ്ചാത്തല മേഖലയിൽ റോഡുകൾ, നടപ്പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി 6 കോടിയും, ലൈഫ് ഭവന പദ്ധിക്കായി സ്ഥലം വാങ്ങുന്നതിന് 2 കോടിയും, പൊൻകുന്നത്ത് പുതിയ ബസ് സ്റ്റാൻഡിന് സ്ഥലം വാങ്ങുന്നതിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സഹായത്തോടെ പൊൻകുന്നത്ത് നിർമ്മിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിന് 5 കോടിയും, രാജേന്ദ്ര മൈതാനത്ത് സ്വാതന്ത്ര്യ സ്മാരകം പണിയുന്നതിന് 40 ലക്ഷവും, ടൗൺ ഹാൾ സമഗ്ര വികസനത്തിന് 2 കോടിയും, മൾട്ടി പ്ലക്‌സ് തിയേറ്റർ നിർമ്മാണത്തിനായി ഒരു കോടിയും, പട്ടികജാതി പട്ടികവർഗ ക്ഷേമത്തിനുള്ള പ്രത്യേക പരിപാടികൾക്കായി ഭവന നിർമ്മാണം, പുനരുദ്ധാരണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ,ലാപ്‌ടോപ്പ്, കുടിവെള്ള കിണർ, വയോജനങ്ങൾക്ക് കട്ടിൽ തുടങ്ങി വിവിധ പദ്ധതികൾക്കായി 10 കോടിയും തൊഴിലുറപ്പ് പദ്ധതിക്കായി ഒന്നരക്കോടി യും മാറ്റിവച്ചിട്ടുണ്ട്.