മുണ്ടക്കയം : കൂട്ടിക്കൽ ടൗണിനോട് ചേർന്ന പുല്ലകയാറിന്റെ തീരങ്ങളിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ഗാർഹിക മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളുമാണ് നിലവിൽ നീരൊഴുക്ക് നിലച്ചിരിക്കുന്ന പുഴയിലേക്ക് തള്ളുന്നത്. മുൻപ് പൊതുപ്രവർത്തകർ നൽകിയ പരാതിയിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ കാര്യമായ ശിക്ഷാനടപടികൾ ഉണ്ടാകാത്തതാണ് വീണ്ടും മാലിന്യ നിക്ഷേപത്തിന് ഇടവരുത്തുന്നതെന്നു ആരോപണമുണ്ട്. കാമറകൾ അടക്കം സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.