vijayakumar

ചിങ്ങവനം: ചത്തുകിടന്ന മീനിനെ എടുക്കാൻ കിണറ്റിലിറങ്ങിയ മദ്ധ്യവയസ്‌കൻ ശ്വാസം കിട്ടാതെ മരിച്ചു. പൂവൻതുരുത്ത് മാങ്ങയ്ക്കരിയിൽ നാരായണപിള്ളയുടെ മകൻ വിജയകുമാർ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ 50 അടി താഴ്ചയുള്ള കിണറ്റിൽ ചത്തു കിടന്ന വരാലിനെ പുറത്തെടുക്കുന്നതിനിടെ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപവാസികൾ രക്ഷിക്കാനായി കിണറ്റിലിറങ്ങിയെങ്കിലും ഒാക്സിജൻ കുറവായതിനാൽ തിരിച്ചു കയറി. അസി.സ്റ്റേഷൻ ഓഫീസർ വി. ഷാബുവിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തി വിജയകുമാറിനെ കരയ്ക്കെത്തിച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഭാര്യ: പ്രിയ. മക്കൾ: വിദ്യ, വീണ, വിഷ്ണു. സംസ്‌കാരം പിന്നീട്.