പാലാ : ടൗണിൽ കടകൾക്കു മുമ്പിൽ സാനിറ്റൈസർ സ്ഥാപിച്ചു തുടങ്ങി. നഗരത്തിൽ ചിത്രാ സ്റ്റുഡിയോയ്ക്ക് മുന്നിൽ ഇന്നലെ സ്ഥാപിച്ച സാനിറ്റൈസറിന്റെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ മിനി പ്രിൻസ് നിർവഹിച്ചു. ചിത്രാ റെജി അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ മറ്റ് നിരവധി സ്ഥാപനങ്ങൾക്ക് മുന്നിൽ വ്യാപാരികൾ സ്വന്തമായി സാനിറ്റൈസർ സ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക് അറിയിച്ചു.