അടിമാലി: ടൗണിൽ വീണ്ടും മാലിന്യ നിക്ഷേപം. അടിമാലി സെൻട്രൽ ജംഗഷനിൽ പ്രവർത്തിക്കുന്ന ലാന്റ് ആർക്ക് ഷോപ്പിംഗ് കോപ്ലക്സിന് പുറകിലായി തോടിനോട് ചേർന്നുള്ള സ്ഥലത്താണ് വൻ തോതിൽ മാലിന്യ നിക്ഷേപിക്കുന്നത്. മാലിന്യം പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി ഇവിടെ സൗകര്യപ്രദമായി നിക്ഷേപിക്കുകയാണ്. അടിമാലി ടൗണും പരിസരപ്ര ദേശങ്ങളും മാലിന്യ രഹിതമായി മാറ്റുന്ന പ്രവർത്തനംനടത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് 50 ഓളം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ ഷോപ്പിംഗ് കോപ്ലക്സിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പഞ്ചായത്തിന്റെ വാഹനത്തിൽ നേരിട്ട് സ്വീകരിക്കുന്ന പ്രവർത്തനം മാതൃകാപരമായി നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതെ തരത്തിൽ മാലിന്യ നിക്ഷേപം ഉണ്ടായപ്പോൾ പഞ്ചായത്ത് ഉണർന്ന് പ്രവർത്തിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുകയും അവിടെത്തെ മാലിന്യം നീക്കി പൂന്തൊട്ടം നിർമ്മിക്കുകയുണ്ടായി. ഇവിടെ പുറത്തു നിന്നുള്ള വരും മാലിന്യം നിക്ഷേപിക്കുന്നതായും പരാതിയുണ്ട്.