അടിമാലി.:സർക്കാർ അടിയന്തരമായി ഇടപെട്ട് വ്യാപാരികളുടെ ലോണുകൾക്ക് മൊറോട്ടറിയം പ്രഖ്യപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.എൻ ദിവാകരൻ പറഞ്ഞു.വ്യാപാരികൾ എടുത്തിരിക്കുന്ന ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണു്ളത്. ഒന്നും രണ്ടും പ്രളയവും ജി.എസ്.ടി.യു മൂലം ചെറുകിട വ്യാപാര മേഖല പൂർണ്ണമായി തകർന്നിരിക്കുന്നു.വ്യാപാര മേഖലയെ കൊറോണ പൂർണ്ണമായും തകർത്തതിന്റെ ഭാഗമായി വാടക കൊടുക്കാനോ തൊഴിലാളികൾക്ക് കൂലി പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ വ്യാപാരികൾ. മാർച്ച് അവസാനം വ്യാപാരികൾ അടയ്‌ക്കേണ്ട വിവിധ നികുതികൾ അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് . നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കണം. വിനോദ സഞ്ചാര മേഖല പൂർണ്ണമായി അടഞ്ഞ് കിടക്കുന്നതിന്റെ ഫലമായി വൻതോതിലുള്ള വൈദ്യുത ബിൽ അടയ്ക്കാനുള്ള ബാദ്ധ്യത ഈ മേഖലയിലെ റിസോർട്ടുകൾക്കും ടൂറിസ്റ്റ് ഹോമുകൾക്കും ഉണ്ടായിരിക്കുകയാണ്. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണ്ണമായും വ്യാപാരികൾ പിന്തുണ നല്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.