ചങ്ങനാശേരി: ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ പദവികളിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ധാരണയായി. 26ന് നടക്കുന്ന നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി സാജൻ ഫ്രാൻസിസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് വിപ്പ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നൽകി. വൈസ് ചെയർപേഴ്‌സൺ അംബിക വിജയൻ 25ന് രാജിവയ്ക്കും. തുടർന്നുള്ള ഭരണ കാലയളവിൽ കോൺഗ്രസിലെ ഷൈനി ഷാജി വൈസ് ചെയർപേഴ്‌സണാകും. കോൺഗ്രസ് നഗരസഭ പാർലമെന്ററി പാർട്ടി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, പി.എച്ച്. നാസർ, രാജീവ് മേച്ചേരി, പി.എൻ. നൗഷാദ്, ആന്റണി കുന്നുംപുറം, എം.ഡി. ദേവരാജൻ, ബാബു തോമസ്, സിയാദ് അബ്ദുറഹ്മാൻ, കൗൺസിലർമാരായ സെബാസ്റ്റ്യൻ മാത്യു മണമേൽ, അംബിക വിജയൻ, ഷൈനി ഷാജി, ആമിനാ ഹനീഫാ, സിബിച്ചൻ പറയക്കൽ, മാർട്ടിൻ സ്‌കറിയ, ഷംനാ സിയാദ്, അന്നമ്മ രാജു ചാക്കോ, അനില രാജേഷ് കുമാർ, ആതിരാ പ്രസാദ് എന്നിവർ പങ്കെടുത്തു.