ചങ്ങനാശേരി : കൊറോണ വൈറസ് വ്യാപനത്തിൽ വരുന്ന രണ്ടാഴ്ച നിർണായകമാണെന്നുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ച് തെങ്ങണാ ഗുഡ് ഷെപ്പേർഡ് സ്‌ക്കൂളിൽ വർക്ക് അറ്റ് ഹോം പരിപാടി ആരംഭിച്ചു. 30 വരെ അദ്ധ്യാപകർ സ്‌കൂളിൽ ഹാജരാകേണ്ട. സ്‌കൂൾ അറ്റ് ഹോം ജോലികൾ, പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കൽ, അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ മുതലായവ വീട്ടിലിരുന്ന് നിർവഹിക്കണം. മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തങ്ങൾക്ക് സമ്പൂർണ പിന്തുണയും സഹകരണവും എന്ന നിലയിലാണ് വർക്ക് അറ്റ് ഹോം പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മാനേജർ ഡോ റൂബിൾ രാജ് പറഞ്ഞു. കൊറോണ ജാഗ്രതയോടനുബന്ധിച്ച് സ്‌ക്കൂളിലെ കെമിസ്ട്രി വകുപ്പ് ആഭ്യന്തര ഉപയോഗത്തിനായി സാനിറ്റൈസർ നിർമ്മിച്ചു. നിർമ്മാണത്തിന് വകുപ്പ് മേധാവി അമ്പിളി സൂരജ്, ട്രഷറർ പ്രിയ കെ. എബ്രഹാം എന്നിവർ നേതൃത്വം നൽകി. സാനിറ്റൈസറിന്റെ ഉദ്ഘാടനം മാനേജിംഗ് ട്രസ്റ്റി പി.പി. വർഗീസ് നിർവഹിച്ചു.