എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ടു അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. എം.ആർ. ഉല്ലാസ് മതിയത്ത് പൂഞ്ഞാർ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും, എം.വി. അജിത് കുമാർ മണ്ണിൽ കൺവീനറായും ചുമതലയേറ്റു. വൈസ് ചെയർമാനായി കെ.ബി. ഷാജി പുത്തൻപുരക്കലും ജോയിന്റ് കൺവീനറായി ജി. വിനോദ് ആലയിലും, കമ്മിറ്റി അംഗങ്ങളായി സന്തോഷ് എസ്. പാലമൂട്ടിലും, പി.ആർ. വിശ്വനാഥൻ പതാലിലും, കെ.എ. രവികുമാറും ചുമതലയേറ്റു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ചാർജ് ഏറ്റെടുക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.