ngo

കോട്ടയം: കേരള എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഓഫീസുകളിൽ സാനിറ്റൈസറും ഹാൻഡ് വാഷും വിതരണം ചെയ്തു. കോട്ടയം സബ് ട്രഷറി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജേക്കബ് സി. ജോർജിന് സാനിറ്റൈസർ നൽകി കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. കേരള എൻ.ജി.ഒ.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു, സംസ്ഥാന കമ്മിറ്റിയംഗം കണ്ണൻ ആൻഡ്രൂസ്, ജില്ലാ ജോയിന്റ് സെക്രട്ടറി അജേഷ് പി.വി, ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ സി. എബ്രഹാം എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സോജി സെബാസ്റ്റ്യൻ, ഐ കൊച്ചുമോൻ, തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ അഞ്ഞൂറോളം ഓഫീസുകളിൽ ആദ്യഘട്ടത്തിൽ എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ സാനിറ്റൈസറും ഹാൻഡ് വാഷും വിതരണം ചെയ്യും.