കോട്ടയം : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി എം.ജി സർവകലാശാല പരീക്ഷാഭവനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഫിനാൻസ് ഓഫീസറെ സന്ദർശിക്കുന്നതിനും നിയന്ത്രണമുണ്ട്. റീഫണ്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ fo@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. ബാങ്ക് അക്കൗണ്ട് വിവരമടക്കമുള്ളവ അപേക്ഷയിൽ നൽകണം. സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.