കോട്ടയം : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 31 വരെ അടിയന്തര പ്രാധാന്യമുള്ള സേവനങ്ങൾക്ക് മാത്രമേ നഗരസഭ ഓഫീസിൽ പൊതുജനങ്ങൾ എത്താവൂവെന്ന് ചെയർപേഴ്സൺ ഡോ.പി.ആർ .സോന അറിയിച്ചു. ഓൺലൈൻ സംവിധാനം കൂടുതൽ ഉപയോഗിക്കണം. പൊതു പരിപാടികളും രോഗീസമ്പർക്കവും ഒഴിവാക്കണം. ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് ഉപയോഗിക്കാൻ സാനിറ്റൈസർ ലഭ്യമാക്കണം. ജീവനക്കാർ മാസ്‌ക് ധരിക്കണമെന്നും അവർ അറിയിച്ചു. സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് 04812566666, 2566667 എന്നീ നമ്പരിലും പനി, ചുമ, തൊണ്ടവേദന,ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ 1056, 0481 2304800, 0481 2566666 എന്ന നമ്പരിലും ബന്ധപ്പെടണം.