അടിമാലി: കൊറോണ.യ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അടിമാലി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അടിമാലി ടൗണിലെ ജൂബിലി ഓട്ടോസ്റ്റാൻഡ് അണുവിമുക്തമാക്കൽനടത്തി.മൂന്ന്,.വൈറസിന്റെ വ്യാപനം പൊതു ഇടങ്ങളിലേക്ക് എത്തുന്നത് പൂർണ്ണമായി ഒഴിവാക്കാൻ ഓട്ടോറിക്ഷകൾ ബ്ലീച്ചിംങ്ങ് പൗഡർ ചേർത്ത ലായിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി.എല്ലാ ദിവസവും ഇത്തരത്തിൽ വാഹനം വൃത്തിയാക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.വാഹനം വൃത്തിയാക്കിയതിനൊപ്പം ഓട്ടോസ്റ്റാൻഡ് പരിസരം ലായിനി തളിച്ച് അണുവിമുക്തമാക്കി. അടിമാലി സി. ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിൽ ട്രാഫിക് എസ് ഐ കെ ഡി മണിയൻ, എ എസ് ഐ എം എം ഷാജി, ബീറ്റ് ഓഫീസർമാരായ ബിനു മത്തായി, ആൻസി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.