അടിമാലി: എഴുപത്തഞ്ചടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണആളെ അടിമാലി ഫയർഫോഴ്സ് രക്ഷിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം ത്.അപകടത്തിൽ പരിക്കേറ്റ അടിമാലി മച്ചിപ്ലാവ് പള്ളിപ്പാട്ട് എൽദോസി(58) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിന് പരിസരത്തായുള്ള കിണർ തേകി വൃത്തിയാക്കുന്നതിനിടയിലായിരുന്നു എൽദോസ് അപകടത്തിൽപ്പെട്ടത്.കുടുംബാംഗങ്ങളുടെ സഹായത്താൽ വടം കെട്ടി ഇതുവഴിയായിരുന്നു എൽദോസ് എഴുപത്തഞ്ചടിയോളം താഴ്ച്ചയുള്ള കിണറിന്റെ അടിത്തട്ടിലിറങ്ങിയത്.കിണറ്റിലെ വെള്ളം തേകി വറ്റിച്ച ശേഷം വടത്തിൽ പിടിച്ച് തന്നെ എൽദോസ് മുകളിലേക്ക് കയറുന്നതിനിടയിൽ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ അടിമാലി ഫയർഫോഴ്സ് കിണറ്റിൽ നിന്നും എൽദോസിനെ പുറത്തെത്തിച്ചു. ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി.അടിമാലി ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.