ചങ്ങനാശേരി: തുരുത്തി ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡായ വേളാച്ചി മംഗലം പ്രദേശത്ത് കൃഷിസ്ഥലം കത്തിനശിച്ചു. ഏകദേശം ഒരേക്കറോളം വരുന്ന കൃഷി സ്ഥലത്ത് യുവകർഷകരായ രാജേഷ്, സോണി, ബാബു എന്നിവർ ചേർന്ന് കൃഷി ചെയ്ത കപ്പ, ചീര, പയർ, പടവലം, വെള്ളരി തുടങ്ങിയവയാണ് കത്തിനശിച്ചത്. ഈരത്ര ഇഞ്ചൻ തുരുത്ത് പാടത്തെ നെല്ല് വിളവെടുപ്പിനുശേഷം കർഷകർ കച്ചിക്ക് തീയിട്ടതിന്റെ ഫലമായാണ് കൃഷി ശേഖരത്തിലേക്ക് തീപടർന്നു പിടിച്ചത്. വിളവെടുപ്പിനു പാകമായ കൃഷിശേഖരമാണ് കത്തിനശിച്ചത്.