കോട്ടയം : ജില്ലയിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന യോഗങ്ങൾ, ഒത്തുചേരലുകൾ, മറ്റു പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതും അവയിൽ പങ്കെടുക്കുന്നതും നിരോധിച്ച് കളക്ടർ ഉത്തരവായി. നിരോധനം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.