nellu-jpg

തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ ഏക്കറ് കണക്കിന് പാടത്തെ നെല്ല് വീണടിഞ്ഞു. വിളഞ്ഞതും, കൊയ്യാറായതുമായ നെല്ലാണ് നശിച്ചത്. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ കാട്ടാപ്പള്ളി, പൈന്താറ്റ്, എരുമപെട്ടി, വാച്ചു നിലം, വട്ടച്ചാൽ, കാവിക്കുളം, പെരുന്താർ തുടങ്ങിയ ഭാഗങ്ങളിലെ നെല്ലാണ് വീണടിഞ്ഞത്. വിളവെത്തിയ നെല്ല് വെള്ളത്തിൽ കിടന്ന് കിളിർത്തും, വിളവെത്താതെ വീണ് നെല്ല് വെള്ളത്തിൽ കിടന്ന് ചീഞ്ഞും നശിക്കുന്ന സ്ഥിതിയിലാണ്. പതിനഞ്ചോളം കർഷകർ 25 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്ത നെല്ലാണ് വീണടിഞ്ഞത്. കർഷകൾ ഈ വർഷം വിള ഇൻഷുറൻസ് എടുത്തിട്ടുളളതാണ്. എന്നാൽ ഇതിന് നഷ്ട പരിഹാരം ലഭിക്കുമേ എന്ന ആശങ്കയിലാണ് കർഷകർ.