വൈക്കം:മൂത്തേടത്ത് കാവ് ഭഗവതിയുടെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് നാളെ നടക്കും. ഉൽസവത്തോടനുബന്ധിച്ചുള്ള ഊരു വലം എഴുന്നള്ളിപ്പ് ഇല്ല.എന്നാൽ ആചാരമനുസരിച്ച് വൈക്കം ക്ഷേത്രത്തിലേക്കും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമുള്ള എഴുന്നള്ളിപ്പ് പതിവ് രീതിയിൽ നടക്കും.
8 ന് രാവിലെ 5.30 നു മൂത്തേടത്ത്കാവിൽ നിന്നും പുറപ്പെടുന്ന എഴുന്നള്ളിപ്പ് 8.30 ന് ഉദയനാപുരം ക്ഷേത്രത്തിലെത്തും.ഇവിടെ ആചാര മനുസരിച്ച് വരവേറ്റ് ഇറക്കി പൂജയും നിവേദ്യവും നടത്തും. തിരിച്ച് എഴുന്നള്ളുന്ന ഭഗവതിക്ക് 11ന് വൈക്കം വടയാർ സമൂഹത്തിൽ വരവേല്പ് നൽകും. ഇറക്കി പൂജയും വിശേഷാൽ നിവേദ്യവും ഉണ്ടാവും. വൈകിട്ട് 5.15 ന് വൈക്കം ക്ഷേത്രത്തിലെത്തുന്ന ഭഗവതിയെ ആചാരമനുസരിച്ച് എതിരേറ്റ് ഇറക്കി പൂജയും നിവേദ്യവും നടത്തും. രാത്രി 8 ന് പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വരവേല്പിനും ഇറക്കി പൂജക്കും ശേഷം 9 മണിയോടെ എഴുുന്നള്ളിപ്പ് മൂത്തേടത്ത് കാവ് ക്ഷേത്രത്തിൽ പ്രവേശിക്കും. കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായായിരിക്കും എഴുന്നള്ളത്ത് നടക്കുക.