പ്രാക്ടിക്കൽ മാറ്റി

25 മുതൽ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു.

പരീക്ഷ തീയതി

1, 2, 3, 4 സെമസ്റ്റർ എം.ബി.എ സ്‌പെഷൽ മേഴ്‌സിചാൻസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഏപ്രിൽ 2 മുതൽ നടക്കും.

പരീക്ഷാഫലം

സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ (സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ ആൻഡ് എംപവർമെന്റ് സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (എം.എച്ച്.എം 2018 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 3 വരെ അപേക്ഷിക്കാം.

മൂന്നാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് (മേഴ്‌സി ചാൻസ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.