kurichi

കുറിച്ചി : കൊറോണ ഭീതിയിൽ നിന്ന് കുറിച്ചി പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും മുൻകരുതലുകൾ ഏർപ്പെടുത്താനും വാർഡുകൾ തോറും സാനിട്ടേഷൻ മീറ്റിംഗുകൾ തുടങ്ങി. വിദേശനാടുകളിൽ നിന്നെത്തി കരുതലിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിച്ച് ബോധവത്കരണം നൽകാൻ മെമ്പർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങൾ പ്രാദേശിക സഹകരണത്തോടെ സ്ഥാപിച്ചു. ജനങ്ങൾ ഭീതി ഒഴിഞ്ഞ് മുൻ കരുതലിൽ ജാഗ്രത പാലിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി പറഞ്ഞു. പൊൻപുഴയിൽ ചേർന്ന മീറ്റിംഗിൽ വാർഡ് മെമ്പർ ബി.ആർ. മഞ്ജീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെപെക്ടർ അനിൽ കുമാർ കൊറോണ ബോധവത്കരണ ക്ലാസ് നയിച്ചു. ജെഎച്ച്‌ഐ ഷെറിൻ, ആശാ പ്രവർത്തക പി എസ് സുകുമാരി, ഗ്രേസി മത്തായി, ആശാലത ,ശാന്തമ്മ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.